അങ്കണവാടിയിൽ ഭീമൻ പാമ്പ്

മട്ടാഞ്ചേരിയിലെ അങ്കണവാടിയിൽ കുട്ടികളുടെ കളിക്കോപ്പുകൾക്കിടയിൽ വലിയ പാമ്പിനെ കണ്ടെത്തി. കൂവപ്പാടം 98–ാം നമ്പർ അങ്കണവാടിയിലാണ് ആറടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ അധ്യാപികയും ഹെൽപ്പറും അങ്കണവാടി തുറന്നു അകത്ത് കയറിയ ഉടൻ പാമ്പ് ഇവർക്കു  നേരെ ചീറ്റുകയായിരുന്നു. ഈ സമയം കുട്ടികൾ അകത്തു പ്രവേശിക്കാതിരുന്നതിനാൽ അപകടം ഒഴിവായി. ചീറ്റൽ കേട്ട് അധ്യാപികയും പുറത്തേക്ക് ഓടി. കുട്ടികളും ഭയന്നോടി. തുടർന്ന്  സമീപവാസികൾ എത്തി പാമ്പിനെ പിടികൂടി. 20 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയാണിത്.  ഇതിനു മുൻപും പല […]Read More