ഹെൽമറ്റില്‍ വിഷപ്പാമ്പുള്ളതറിയാതെ അധ്യാപകൻ ബൈക്കോടിച്ചത് 11 കിലോമീറ്റര്‍!

തലയിലിരിക്കുന്ന ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുണ്ടെന്നറിയാതെ അധ്യാപകൻ ബൈക്ക് ഓടിച്ചത് 11 കിലോമീറ്ററോളം. തൃപ്പൂണിത്തുറ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‍കൂളിലെ അധ്യാപകൻ രഞ്ജിത്താണ് വിഷപ്പാമ്പ് കയറിക്കൂടിയതറിയാതെ ഹെൽമറ്റും ധരിച്ച് പതിനൊന്ന് കിലോമീറ്ററോളം ദൂരം ബൈക്കോടിച്ചത്. പിന്നീട് പാമ്പിനെ കണ്ടെത്തിയപ്പോൾ അത് ഹെൽമറ്റിനുള്ളിലിരുന്നുതന്നെ ചതഞ്ഞ്‌ ചത്ത നിലയിലായിരുന്നു. കണ്ടനാട് സെയ്ന്റ് മേരീസ് ഹൈസ്കൂളിലെ സംകൃതാധ്യാപകൻ മാമല കക്കാട് വാരിയത്ത് അച്യുതവിഹാറിൽ കെ എ രഞ്ജിത്താണ് ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ടത്.  ഇന്നലെ രാവിലെ എട്ടരയോടെയാണ് പാമ്പുകയറിയ ഹെൽമറ്റ് ധരിച്ച് രഞ്‍ജിത്ത് വീട്ടിൽ നിന്നിറങ്ങിയത്. […]Read More

അങ്കണവാടിയിൽ ഭീമൻ പാമ്പ്

മട്ടാഞ്ചേരിയിലെ അങ്കണവാടിയിൽ കുട്ടികളുടെ കളിക്കോപ്പുകൾക്കിടയിൽ വലിയ പാമ്പിനെ കണ്ടെത്തി. കൂവപ്പാടം 98–ാം നമ്പർ അങ്കണവാടിയിലാണ് ആറടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ അധ്യാപികയും ഹെൽപ്പറും അങ്കണവാടി തുറന്നു അകത്ത് കയറിയ ഉടൻ പാമ്പ് ഇവർക്കു  നേരെ ചീറ്റുകയായിരുന്നു. ഈ സമയം കുട്ടികൾ അകത്തു പ്രവേശിക്കാതിരുന്നതിനാൽ അപകടം ഒഴിവായി. ചീറ്റൽ കേട്ട് അധ്യാപികയും പുറത്തേക്ക് ഓടി. കുട്ടികളും ഭയന്നോടി. തുടർന്ന്  സമീപവാസികൾ എത്തി പാമ്പിനെ പിടികൂടി. 20 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയാണിത്.  ഇതിനു മുൻപും പല […]Read More