പോസിറ്റീവായവരിൽ 60% പേർക്കും സമ്പര്‍ക്കത്തിലൂടെ, എറണാകുളത്ത് സമൂഹ വ്യാപന ആശങ്ക

സമൂഹ വ്യാപന ആശങ്കയ്ക്കിടയിൽ ജില്ലയിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം  ആയിരത്തിലേക്ക്. ഇതുവരെ 972 പേർക്കാണു ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 570 പേർക്കും സമ്പർക്കത്തിലൂടെയാണു വൈറസ് ബാധ. ഇതുവരെ കോവിഡ് പോസിറ്റീവായവരിൽ 60% പേർക്കും കോവിഡ് സ്ഥിരീകരിച്ചതു പ്രാദേശിക സമ്പർക്കത്തിലൂടെ. നിലവിൽ 764 പേരാണു ചികിത്സയിലുള്ളത്. മറ്റുള്ളവർ രോഗമുക്തരായി. ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ കഴിഞ്ഞ 10 ദിവസത്തിലാണു പോസിറ്റീവാകുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായത്. 10 ദിവസത്തിൽ 586 പേരാണു കോവിഡ് പോസിറ്റീവായത്. […]Read More

എറണാകുളം ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ

എറണാകുളത്ത് സ്ഥിതിഗതികൾ രൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ വൃത്തങ്ങൾ അറിയിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ വർധിക്കുന്നതിന്റെ സാഹചര്യത്തിലാണ് വിശദീകരണം. ആർക്കും എപ്പോൾ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയെന്ന് സംഘടനാ പ്രസിഡന്റ് ഡോ എബ്രാഹാം വർഗീസ് പറഞ്ഞു. ചെല്ലാനം നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധിതർക്ക് രോഗ ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകമാണ്. ഉറവിടം അറിയാത്ത കേസുകൾ കൂടുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ അവിടെയത്തി പോസിറ്റീവാകുന്നുവെന്നതും സമൂഹ വ്യാപനം നടന്നുവെന്നാണ് കാണിക്കുന്നത്. കൊവിഡ് […]Read More