രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി

സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിൽ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്. ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു.  നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിൻ രഞ്ജി പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും നിഖിൽ ചുവടുവച്ചിരുന്നു. Read More

നടി കാര്‍ത്തികയുടെ മകന്‍ വിവാഹിതനായി

പഴയകാല നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണു വിവാഹിതനായി. പൂജയാണ് വധു. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തിനെത്തിയിരുന്നു. നടന്‍ വിനീതാണ് വധൂവരന്മാര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്.  80കളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാര്‍ത്തിക. ഒരു പൈങ്കിളി കഥ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കരിയിലക്കാറ്റ് പോലെ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, […]Read More