എറണാകുളം-രാമേശ്വരം പ്രത്യേക തീവണ്ടി

എറണാകുളം-രാമേശ്വരം റൂട്ടിൽ തീർത്ഥാടകർക്കായി പ്രത്യേക തീവണ്ടി സർവീസ് ആരംഭിക്കും. ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെയാണ് സർവീസ് നടത്തുക. എറണാകുളം ജങ്ഷൻ-രാമേശ്വരം പ്രതിവാര തീവണ്ടി (06045) ജനുവരി ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ്, 13, 20, 27 തീയതികളിൽ വൈകീട്ട് ഏഴിന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 7.30-ന് തീവണ്ടി രാമേശ്വരത്ത് എത്തിച്ചേരും. രാമേശ്വരം-എറണാകുളം ജങ്ഷൻ പ്രതിവാര തീവണ്ടി (06046) ജനുവരി 10, 17, 24, 31, ഫെബ്രുവരി ഏഴ്, […]Read More

ജനുവരി നാലു മുതൽ എറണാകുളം – വേളാങ്കണ്ണി പ്രത്യേക തീവണ്ടി

എറണാകുളം – വേളാങ്കണ്ണി പാതയിൽ 2020 ജനുവരി നാലു മുതൽ മാർച്ച് 28 വരെ എല്ലാ ഞായറാഴ്ചകളിലും പ്രത്യേക തീവണ്ടി സർവീസ് നടത്തും. രാവിലെ 11-ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന പ്രതിവാര സ്പെഷ്യൽ തീവണ്ടി (06015) തിങ്കൾ രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കിളികൊല്ലൂർ, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് 6.15- നാണ് വേളാങ്കണ്ണിയിൽനിന്നുള്ള […]Read More