ഇൻഡോറിൽ ഇന്ത്യയ്ക്ക് അനായാസ ജയം, പരമ്പരയിൽ മുന്നിൽ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 142 റൺസ്. അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും സമ്മാനിച്ച മികച്ച തുടക്കം മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ വിരാട് കോലി – ശ്രേയസ് അയ്യർ സഖ്യം ഏറ്റെടുത്തതോടെ ഇന്ത്യ അനായാസം വിജയത്തിലെത്തി. 15 പന്തു ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം തൊട്ടത്. […]Read More

ഇന്ത്യ – ശ്രീലങ്ക ആദ്യ 20-20 മഴ മൂലം ഉപേക്ഷിച്ചു

ഗുവാഹത്തിയിലെ ഇന്ത്യ– ശ്രീലങ്ക ആദ്യ ട്വന്റി20 മത്സരം കനത്ത മഴ മൂലം ഒരോവർ പോലും എറിയാതെ ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തിരുന്നെങ്കിലും ഇതിനു പിന്നാലെ മഴ ആരംഭിക്കുകയായിരുന്നു. രാത്രി 9.45 വരെ കാത്തെങ്കിലും മഴ കുറയാത്തതിനാൽ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ചൊവ്വാഴ്ച ഇൻഡോറിൽ വച്ചാണ്.Read More