എസ്എസ്എല്‍സി: 98.82 ശതമാനം വിജയം

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.71% വിജയം കൂടുതലാണ്. 41,906 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 37,334 പേർക്കാണ് എ പ്ലസ് ലഭിച്ചത്. ഈ വർഷം 4572 പേർക്ക് കൂടുതലായി എ പ്ലസ് ലഭിച്ചു. റഗുലർ വിഭാഗത്തിൽ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,17,101 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. […]Read More

സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവച്ചു, 10–ാം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ കുട്ടികൾ

സ്കൂളിന് സിബിഎസ്ഇയുടെ അംഗീകാരമില്ലെന്ന വിവരം മാനേജ്മെന്റ് മറച്ചുവച്ചതിനാൽ മൂലങ്കുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർഥികൾ ഉൾപ്പെടെ 34 കുട്ടികൾക്കു പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമായി. 6 പേർ മറ്റു 2 സ്കൂളുകളിൽ പഠിച്ച് ഇവിടെ പരീക്ഷ എഴുതാനിരുന്നവരാണ്. സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽവിൻ ഡിക്രൂസിനെയും മാനേജർ മാഗി അരൂജയെയും വഞ്ചനാക്കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇരുവരെയും അടുത്ത മാസം 9 വരെ റിമാൻഡ് ചെയ്തു. നാട്ടുകാർ രോഷാകുലരായെത്തിയതോടെ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു.  […]Read More