സംസ്ഥാനത്ത് ജൂലൈ 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല: ഹൈക്കോടതി

ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കിയതായി കാണിച്ച് കേസിലെ എതിര്‍കക്ഷികളായ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.  നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉറപ്പാക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് […]Read More

എറണാകുളത്ത് വ്യാപാരികളെ മര്‍ദിച്ചു കട അടപ്പിച്ച് സമരക്കാര്‍

തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് എറണാകുളത്ത് ഏതാണ്ട് പൂർണം. സ്വകാര്യ വാഹനങ്ങൾ ഓടുന്നതൊഴിച്ചാൽ റോഡുകളിൽ കാര്യമായ തിരക്കില്ല. മെട്രോ സർവീസ് നടത്തുന്നുണ്ട്. ബ്രോഡ്‍വേയിലും മറ്റും ഏതാനും കടകൾ തുറന്നത് ഒഴിച്ചാൽ കടകമ്പോളങ്ങൾ ഏതാണ്ട് പൂർണമായും തന്നെ അടഞ്ഞു കിടക്കുകയാണ്. ഏതാനും ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്. അതേസമയം പള്ളിക്കരയിൽ തുറക്കാൻ ശ്രമിച്ച കടകൾ  സമരക്കാർ  അടപ്പിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പള്ളിക്കര വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സി.ജി. ബാബു ഉൾപ്പടെ മൂന്നു പേർക്ക് പരുക്കേറ്റു.  ഇവരെ സ്വകാര്യ ആശുപത്രിയിൽ […]Read More

പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ശബരിമല തീർഥാടകരെ ബാധിക്കില്ല

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ.  കടകമ്പോളങ്ങൾ അ‍ടഞ്ഞു കിടക്കുമെന്നു സമിതിക്കു നേതൃത്വം നൽകുന്ന സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പറഞ്ഞു. ആരെയും നിർബന്ധിക്കില്ല. ശബരിമല തീർഥാടകരെ ബാധിക്കില്ല. ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര–സംസ്ഥാന ജീവനക്കാരും, ബാങ്ക്‌, ഇൻഷുറൻസ്‌, ബിഎസ്‌എൻഎൽ  ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്‌ച അർധരാത്രിവരെ നീളുന്ന […]Read More