പ്രത്യേക വിമാനത്തിൽ സ്വിസ് പൗരന്മാരെ നാട്ടിലെത്തിച്ചു

ലോക്ഡൗണിനെ തുടർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും കുടുങ്ങിയ സ്വിറ്റ്‌സർലൻഡ് പൗരന്മാരെ നാട്ടിലേക്കു കൊണ്ടുപോകാൻ പ്രത്യേക വിമാനം കൊച്ചിയിലെത്തി. സ്വിസ് എയർ വിമാനമാണ് 164 പേരെ കയറ്റി സൂറിച്ചിലേക്കു പറന്നത്. കൊൽക്കത്തയിൽനിന്ന് 62 പേരെ കയറ്റിയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. മാർച്ച് 13-നു മുമ്പ് ഇന്ത്യയിലെത്തിയവരാണിവർ. കേരളത്തിലും തമിഴ്‌നാട്ടിലും കുടുങ്ങിപ്പോയ സ്വിറ്റ്‌സർലൻഡുകാരെ നെടുമ്പാശ്ശേരിയിലെത്തിച്ച് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയാണ് നാട്ടിലേക്കയച്ചത്. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനുമുന്പ് യാത്രക്കാരുടെ ബാഗും മറ്റും അണുവിമുക്തമാക്കി.Read More