ജലഗതാഗത വകുപ്പിനു കീഴിലെ ബോട്ടുകളിലെ യാത്രക്കൂലി ശനിയാഴ്ച മുതൽ വർധിക്കും. യാത്രക്കൂലി വർധനയുമായി ബന്ധപ്പെട്ട നാറ്റ്പാക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല കമ്മിറ്റി തയ്യാറാക്കിയ നിരക്ക് വർദ്ധന സർക്കാർ അംഗീകരിക്കുകയായിരുന്നു. വർധന പ്രകാരം മിനിമം ചാർജ് 4 രൂപയിൽനിന്ന് 6 രൂപയാകും. കൂടിയ ചാർജ് 12 രൂപയിൽനിന്ന് 19 രൂപയാകും. ഏഴ് വർഷത്തിനു ശേഷമാണ് ജലഗതാഗത വകുപ്പിൽ യാത്രക്കൂലി വർധിപ്പിക്കുന്നത്.Read More