മെട്രോ നിർമാണത്തിനുള്ള കമ്പി മോഷണം: രണ്ട്‌ പ്രതികൾ കൂടി അറസ്റ്റിൽ

കൊച്ചി മെട്രോയുടെ ഇരുമ്പനത്തെ സ്റ്റോക്ക് യാർഡിൽ നിന്നു 20 ലക്ഷത്തോളം രൂപ വരുന്ന ഇരുമ്പു കമ്പികൾ മോഷ്ടിച്ച സംഘത്തിലെ 2 പേരെക്കൂടി അറസ്റ്റ് ചെയ്തു. ആലുവ കമ്പനിപ്പടി തച്ചവല്ലത്ത് വീട്ടിൽ ഫാറൂഖ്(35), പെരുമ്പാവൂർ പോഞ്ഞാശ്ശേരി വലിയവീട്ടിൽ യാസിർ (38) എന്നിവരാണ് പിടിയിലായത്. ഇവർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് ഇവരെ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇതോടെ കേസിലെ 11 പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു. കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന […]Read More

വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും ഇന്ധനവും കവർച്ച ചെയ്യപ്പെടുന്നു

കളമശേരി എച്ച്എംടി റോഡിൽ പാർക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും ഇന്ധനവും കവർച്ച ചെയ്യപ്പെടുന്നതു പതിവായി.  ചൊവ്വാഴ്ച രാത്രി ഫുഡ‍്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം റോഡിൽ പാർക്ക് ചെയ്ത ലോറിയുടെ 2 ടയർ അഴിച്ചുകൊണ്ടുപോയി. ലോറിയിൽ സൂക്ഷിച്ചിരുന്ന 2 ഫ്രി‍ജുകളും മോഷ്ടാക്കൾ കവർന്നു.   ദിവസങ്ങൾക്ക് മുൻപ് ഇവിടെ പാർക് ചെയ്തിരുന്ന ട്രെയിലർ ലോറിയുടെ ബാറ്ററികളും ഇന്ധനവും നഷ്ടപ്പെട്ടിരുന്നു. 2 സംഭവങ്ങളിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വഴിയരികിൽ വാഹനം പാർക് ചെയ്ത ശേഷം ഡ്രൈവർമാർ ലോഡ്ജുകളിലും വാടകവീടുകളിലും പോയി ഉറങ്ങുന്നത് മോഷ്ടാക്കൾക്ക് […]Read More