എറണാകുളം ബോട്ടുജെട്ടിയിൽ മൂത്രശങ്ക തീർക്കാൻ കഴിയാതെ ജനം

എറണാകുളം ബോട്ടുജെട്ടിയിൽ ശൗചാലയം അടച്ചിട്ടിട്ട് മാസങ്ങളായി. ബോട്ടുജെട്ടിയിലും ബസ് സ്റ്റാൻഡിലുമായി നിരവധി യാത്രക്കാരുടെ ‘ശങ്ക’യകറ്റൽ ഇപ്പോൾ ആശങ്കയിലാണ്. ഡി.ടി.പി.സി. പണിത ശൗചാലയമാണ് അടച്ചിട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അത്യാവശ്യത്തിന്‌ സൗകര്യമില്ലാതെ കഷ്ടപ്പെടുകയാണ്. ജെട്ടിയിൽ മുൻപുണ്ടായിരുന്ന ശൗചാലയവും അടച്ചിട്ട നിലയിലാണ്. മൂത്രശങ്ക തീർക്കാൻ കഴിയാതെ ജനം ബുദ്ധിമുട്ടിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പരാതിപ്പെട്ടിട്ടും അധികൃതർ പ്രതികരിക്കില്ലെന്ന് എത്തുന്നവർ പറയുന്നു. സ്ഥിരം യാത്രക്കാർക്കും ഇതേ പരാതിയാണുള്ളത്. വിദേശ സഞ്ചാരികളും ദൂരെയാത്ര കഴിഞ്ഞെത്തുന്ന യാത്രക്കാരുമാണ് അധികവും കഷ്ടത്തിലാകുന്നത്. ഇവർക്ക് പ്രാഥമികകാര്യങ്ങൾ നിർവഹിക്കണമെങ്കിൽ രാജേന്ദ്രമൈതാനി […]Read More