വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ചു പ്രത്യേക പാക്കേജുകളൊരുക്കി നെഫെർട്ടിറ്റി. നാല് മണിക്കൂറുള്ള വാലെന്റൈൻസ് ഡേ ക്രൂയിസ് പാക്കേജിൽ കടൽ സൗന്ദര്യം ആസ്വദിക്കാം ഒപ്പം പ്രണയം പങ്കുവയ്ക്കാം. വെൽക്കം ഡ്രിങ്ക്, ഫാഷൻ ഷോ, ലൈവ് മ്യൂസിക് ആൻഡ് ഡാൻസ്, ഗാല ഡിന്നർ തുടങ്ങിയവയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. KSINC യോടൊപ്പം മീഡിയ വേവ്സും ചേർന്നാണ് ഈ പരിപാടി നടത്തുന്നത്. കൂടാതെ ഫാഷൻ ഷോ നടത്തുന്നത് പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ ഷനോജ് ഇറാനിയുടെ നേതൃത്വത്തിൽ ആണ് . മുതിർന്നവർക്ക് 3500 രൂപയും കുട്ടികൾക്ക് […]Read More
ലക്ഷദ്വീപിലേക്ക് വിനോദയാത്ര വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ. കറുകപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുന്ന ലക്ഷദ്വീപ് അഗത്തി സ്വദേശി ചെറുകയിൽ വീട്ടിൽ അബ്ദുൽ സലാമിനെ (45) ആണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപ് ടൂർ നടത്തുന്നതിനുള്ള അംഗീകൃത ടൂർ ഓപ്പറേറ്ററാണെന്നു വെബ്സൈറ്റിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായ വടക്കേ ഇന്ത്യയിൽ നിന്നുള്ള 5 പട്ടാള ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ലക്ഷദ്വീപ് ടൂറിനുള്ള പണം ഈടാക്കിയ ശേഷം ടിക്കറ്റ് കൊച്ചിയിൽ എത്തുമ്പോൾ നൽകാമെന്നാണു പറഞ്ഞിരുന്നത്. […]Read More
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ജാഗ്രതാ നിർദേശം. ജില്ലാ കലക്ടർ എസ്.സുഹാസാണ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദേശം നൽകിയിരിക്കുന്നത്. കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് ഉടമകൾ, അസോസിയേഷൻ പ്രതിനിധികൾ, ഹോം സ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, കെടിഡിസി, ഡിടിപിസി, ഇന്ത്യ ടൂറിസം, കേരള ടൂറിസം, കേരള ട്രാവൽ മാർട്, ഇൻഫോപാർക്ക്, അമ്യൂസ്മെന്റ് പാർക്കുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും രോഗബാധിതരെ കണ്ടെത്താൻ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തി. […]Read More
വൈപ്പിനിലെ കായലോര വിനോദസഞ്ചാരസാധ്യതകൾക്കു കരുത്തുപകരാൻ കിഴക്കൻ തീരത്തേക്ക് മനോഹരമായ റോഡൊരുങ്ങി. സൂപ്പർതാരചിത്രത്തിനു ലൊക്കേഷനായതോടെ സന്ദർശകരുടെ ഇഷ്ടഇടമായി മാറിയ നെടുങ്ങാട് ബോട്ട് ജെട്ടിയിലേക്കുള്ള റോഡിലാണ് അറ്റകുറ്റപ്പണികളും ടാറിങ്ങും പൂർത്തിയായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു ജോലികളെന്ന് അംഗം റോസ്മേരി ലോറൻസ് പറഞ്ഞു. പണ്ട് പാടങ്ങൾക്കിടയിലൂടെയുള്ള ചിറ ആയിരുന്ന പാത പിന്നീട് വീതി കൂട്ടിയും പാർശ്വഭിത്തികൾ ഒരുക്കിയും പുനർനിർമിച്ചെങ്കിലും കുണ്ടും കുഴികളും നിറഞ്ഞതായിരുന്നു. ഇതിനിടെ മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനായതോടെ പ്രദേശം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ബോട്ടിലെത്തി ജെട്ടിയിൽ ഇറങ്ങിയും റോഡ് മാർഗവും […]Read More
മനസ്സു കുളിർപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമായി കടമക്കുടി ടൂറിസം ഫെസ്റ്റ് കെട്ടുകാഴ്ച 24-ന് തുടങ്ങും. കാളവണ്ടി സവാരി, കുതിര സവാരി, സൈക്കിൾറിക്ഷ, മുള ചങ്ങാടം, തോണിയാത്ര തുടങ്ങിയവ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ആദിവാസി ഊരുകളിൽ നിന്നെത്തിയവർ തയ്യാറാക്കിയ ഏറുമാടങ്ങളും കുടിലുകളുമാണ് ഫെസ്റ്റിന്റെ മറ്റൊരു ആകർഷണീയത. നാടൻ പുഴമത്സ്യങ്ങളുടെ വിഭവങ്ങൾ വില്പനയ്ക്കുണ്ട്. ചൂണ്ടയിട്ട് മീൻ പിടിക്കാനും പാചകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യവുമുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന വനശ്രീ സ്റ്റാൾ, കുട്ടികളുടെ അമ്യൂസ്മെന്റുകൾ, വള്ളംകളി, അഖില കേരള തീറ്റമത്സരം, തിരുവാതിര കളി, കരോക്കെ […]Read More