കാനയിൽ വീണു വാരിയെല്ലും കാലും പൊട്ടിയ വിദേശ വനിത മടങ്ങി

ഫോർട്ട്കൊച്ചിയിലെ കാനയിൽ വീണ് കാലിനും വാരിയെല്ലിനും പരുക്കേറ്റ ബ്രിട്ടൻ സ്വദേശിനി ഹെയ്സൽ ടർണർ (72) ഭർത്താവ് റോഗർ ടർണറിനൊപ്പം നാട്ടിലേക്ക് മടങ്ങി. ആഴമുള്ള കാനയിലേക്ക് വീണപ്പോൾ സ്ലാബിൽ അടിച്ചു കൊണ്ടാണ് ഹെയ്സലിന്റെ വാരിയെല്ലിന് ഒടിവുണ്ടായത്. ലേക്‌ഷോർ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കോട്ടവളപ്പിലെ ഹോട്ടലിലെത്തിയ ഇവർ ഇന്നലെ രാവിലെയാണ് മടങ്ങിയത്. ഇനി കൊച്ചിയിലേക്ക് ഇല്ലെന്ന് പറഞ്ഞായിരുന്നു മടക്കം. കോവളത്ത് നിന്ന് 4 ദിവസം മുൻപാണ് കൊച്ചിയിൽ എത്തിയത്. ബീച്ചിൽ സൂര്യാസ്തമയം കണ്ട് ഹോട്ടലിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അധികൃതർക്ക് പരാതിയൊന്നും […]Read More