പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ശബരിമല തീർഥാടകരെ ബാധിക്കില്ല

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ.  കടകമ്പോളങ്ങൾ അ‍ടഞ്ഞു കിടക്കുമെന്നു സമിതിക്കു നേതൃത്വം നൽകുന്ന സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പറഞ്ഞു. ആരെയും നിർബന്ധിക്കില്ല. ശബരിമല തീർഥാടകരെ ബാധിക്കില്ല. ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര–സംസ്ഥാന ജീവനക്കാരും, ബാങ്ക്‌, ഇൻഷുറൻസ്‌, ബിഎസ്‌എൻഎൽ  ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്‌ച അർധരാത്രിവരെ നീളുന്ന […]Read More