സംസ്ഥാനത്ത് അറുപതിലധികം ട്രെയിനുകൾ റദ്ദാക്കി

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അറുപതിലധികം ട്രെയിനുകൾ റദ്ദാക്കി. ഇന്നു മാത്രം 37 ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കി. പാസഞ്ചർ, മെമു, എക്സ്പ്രസ്, വീക്കിലി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. തിരക്കു കുറവായതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നു റെയിൽവേ അറിയിച്ചു. കേരള, ജയന്തി, കുർള അടക്കമുള്ള പ്രധാന ട്രെയിനുകൾ സർവീസ് തുടരും.  പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ യാത്ര ഒഴിവാക്കണമെന്ന് റയിൽവേ അഭ്യർഥിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനായി തിരുവനന്തപുരത്തും കൊച്ചിയിലും രണ്ട് ഐസലേഷൻ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കുള്ളത് ഉൾപ്പെടെ 52 യാത്രാ ഇളവുകൾ […]Read More