ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു.

തേവരയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ 10-നാണ് സംഭവം. തേവര നടുവിലവീട്ടിൽ സുബിൻ തോമസിന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറിനാണ് തീപിടിച്ചത്. തേവര പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് വാഹനത്തിൽ തീ കണ്ടത്. ഇതേ തുടർന്ന് ഡ്രൈവർ വാഹനം സമീപത്തെ തേവര പാലത്തിനടുത്ത് ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. വാഹനം ഓഫ്ചെയ്ത ഉടനെ തന്നെ തീ പടർന്നുപിടിച്ചു. ക്ലബ്ബ് റോഡിൽ നിന്നുള്ള ഫയർ ഫോഴ്‌സെത്തിയാണ് തീയണച്ചത്. വാൻ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രഥാമിക നിഗമനമെന്ന് […]Read More