നടൻ ഷെയ്ൻ നിഗമിനു നിർമാതാക്കൾ ഏർപ്പെടുത്തിയിരുന്ന വിലക്കു നീങ്ങി. നാളെ മുതൽ വെയിൽ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. മാർച്ച് 31നു ശേഷം കുർബാനിയിൽ ജോയിൻ ചെയ്യും. സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി. നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാൻ നഷ്ട പരിഹാരം നൽകാൻ അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണയായിരുന്നു. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയ്ൻ നൽകും. Read More
വിവാദങ്ങളെ തുടർന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ‘വെയിൽ’ സിനിമയുടെ നിർമാതാവ് ജോബി ജോർജിനോടു ക്ഷമ ചോദിച്ചും കരാർ അനുസരിച്ച് ശേഷിക്കുന്ന പ്രതിഫലം ഇല്ലാതെ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ തയാറാണെന്നും വ്യക്തമാക്കി ഷെയ്ൻ നിഗം കത്തയച്ചു. പ്രൊഡ്യുസേഴ്സ് അസോസിയേഷനോടു ചർച്ച ചെയ്തു തീരുമാനം അറിയിക്കാമെന്നു ജോബി മറുപടി നൽകി. തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും കത്തിൽ ഷെയ്ൻ പറയുന്നു. കരാർ പ്രകാരമുള്ള പ്രതിഫലമായ 40 ലക്ഷം രൂപയിൽ ഇനി നൽകാൻ ശേഷിക്കുന്ന 16 […]Read More
നിർമാതാക്കളെ മനോരോഗികൾ എന്നു പരാമർശിച്ചതിൽ മാപ്പു പറഞ്ഞു നടൻ ഷെയ്ൻ നിഗം. പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയ്ക്കാണു ഷെയ്ൻ കത്തു നൽകിയത്. തെറ്റായ പരാമർശം മനപ്പൂർവമായിരുന്നില്ലെന്നും തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കുന്നു എന്നും വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തിൽ പറയുന്നു. ഷെയ്ന്റെ ഇ– മെയിൽ ലഭിച്ചതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത് സ്ഥിരീകരിച്ചു. എന്നാൽ ഉല്ലാസം എന്ന സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി ചർച്ചകൾക്കില്ലെന്നു നേരത്തെ അസോസിയേഷൻ […]Read More