മൂന്നു വർഷം മുൻപു സർവീസിനിറക്കിയ ഫെറിബോട്ട് കെട്ടിക്കിടന്നു നശിക്കുന്നു

ഫോർട്ട്കൊച്ചി– വൈപ്പിൻ റൂട്ടിൽ 3 വർഷം മുൻപു സർവീസിനിറക്കിയ ഫെറിബോട്ട് കെട്ടിക്കിടന്നു നശിക്കുന്നു. കൊച്ചി കോർപറേഷൻ 2 കോടി രൂപ ചെലവിൽ നിർമിച്ച് 2017 ഡിസംബർ 6ന് ഉദ്ഘാടനം ചെയ്ത ഫോർട്ട് ക്യൂൻ ബോട്ടാണ്  അധികൃതരുടെ അനാസ്ഥയെ തുടർന്നു വൈപ്പിൻ ജെട്ടിയിൽ മാസങ്ങളായി വെറുതെ കിടക്കുന്നത്. 2 റോ റോയും തകരാറിലായി സർവീസ് നിർത്തിയ സാഹചര്യത്തിൽ ബോട്ട് ഓടിക്കാൻ ശ്രമിച്ചെങ്കിലും എൻജിൻ പ്രവർത്തിക്കാതിരുന്നതിനാൽ സർവീസിനിറക്കാനായില്ല. റോ റോ യ്ക്കു വഴിയൊരുക്കാൻ ജങ്കാർ സർവീസ് നിർത്തിയതോടെ സർവീസിനിറക്കിയ പാപ്പി […]Read More

വൈപ്പിനിലെ കായലോര വിനോദസഞ്ചാരത്തിനു കരുത്തുപകരാൻ റോഡൊരുങ്ങി

വൈപ്പിനിലെ കായലോര വിനോദസഞ്ചാരസാധ്യതകൾക്കു കരുത്തുപകരാൻ കിഴക്കൻ തീരത്തേക്ക്  മനോഹരമായ  റോഡൊരുങ്ങി. സൂപ്പർതാരചിത്രത്തിനു ലൊക്കേഷനായതോടെ സന്ദർശകരുടെ ഇഷ്ടഇടമായി മാറിയ നെടുങ്ങാട് ബോട്ട് ജെട്ടിയിലേക്കുള്ള റോഡിലാണ്  അറ്റകുറ്റപ്പണികളും ടാറിങ്ങും പൂർത്തിയായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു ജോലികളെന്ന് അംഗം റോസ്മേരി ലോറൻസ് പറഞ്ഞു. പണ്ട്  പാടങ്ങൾക്കിടയിലൂടെയുള്ള ചിറ ആയിരുന്ന പാത പിന്നീട്  വീതി കൂട്ടിയും പാർശ്വഭിത്തികൾ ഒരുക്കിയും പുനർനിർമിച്ചെങ്കിലും  കുണ്ടും കുഴികളും നിറഞ്ഞതായിരുന്നു. ഇതിനിടെ  മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനായതോടെ  പ്രദേശം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ബോട്ടിലെത്തി ജെട്ടിയിൽ ഇറങ്ങിയും  റോഡ് മാർഗവും […]Read More