വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കാന്‍ നീക്കം

വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെയും ഉദ്യോഗസ്ഥരുടെയും എതിർപ്പ് മറികടന്ന്, അര ഏക്കർ 30 വർഷത്തേക്ക് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിനു പാട്ടത്തിനു നൽകാൻ തകൃതിയായ നീക്കം. പാട്ടത്തിനു നൽകാനുള്ള ചരടുവലികൾ ശക്തമാകുന്നതിനിടെ, മൊബിലിറ്റി ഹബ് സൊസൈറ്റി മാനേജിങ് ഡയറക്ടർ ആർ. ഗിരിജയെ തൽസ്ഥാനത്തുനിന്നു നീക്കി. സംയുക്ത സംരംഭത്തിനു സിഎൻജി (കംപ്രസ്ഡ് നാചുറൽ ഗ്യാസ്) ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കാനായി 30 വർഷത്തേക്കു നൽകണമെന്ന വ്യവസായ ഗ്രൂപ്പിന്റെ അപേക്ഷ കഴിഞ്ഞവർഷം നവംബറിലാണു സംസ്ഥാന സർക്കാരിനു ലഭിച്ചത്. 35 സെന്റാണ് ആവശ്യപ്പെട്ടതെങ്കിലും […]Read More

വൈറ്റിലയിൽ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ അജ്‌ഞാത മൃതദേഹം

ജംക്‌ഷനു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ 20 ദിവസത്തിലേറെ പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി.  നീല നിറമുള്ള പാന്റും വെള്ള ഷർട്ടുമാണ് വേഷം. ശരീരവും വസ്ത്രങ്ങളും ദ്രവിച്ചു തുടങ്ങിയ നിലയിലാണ്. പറമ്പിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. അഗ്നിരക്ഷാ സേന മൃതദേഹം പുറത്തെടുത്ത്, എറണാകുളം ജനറൽ ആശുപത്രി ഫ്രീസറിലേക്ക് മാറ്റി. അന്വേഷണം നടക്കുന്നതായി മരട് പൊലീസ് അറിയിച്ചു.Read More