ചീഞ്ഞ പഴങ്ങൾ ലോഡ് കണക്കിന് വഴിയരികിൽ തള്ളുന്നു

മരട് മാർക്കറ്റിലെ മാലിന്യം തള്ളുന്നിടത്ത് ചീഞ്ഞ പഴങ്ങളുടെ കൂമ്പാരം വീണ്ടും. ഉത്തരേന്ത്യയിൽ കലാപം നടന്ന ഡിസംബറിലും ഇതു തന്നെ ആയിരുന്നു സ്ഥിതി. പാതിവഴിയിലായ വാഹനങ്ങൾ മരടിൽ എത്തിയപ്പോഴേക്കും പഴങ്ങൾ മോശമായി. ലോറിയിൽ നിന്നു നേരിട്ട് ഇവിടെ തട്ടുകയായിരുന്നു.പെട്ടെന്നു മോശമാകുന്ന ഓറഞ്ച്, പൊട്ടുവെള്ളരി, റോബസ്റ്റ തുടങ്ങിയവയാണ് ഇപ്പോൾ കൂടുതലും. തണ്ണിമത്തൻ, ആപ്പിൾ എന്നിവയും ഉണ്ട്. മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ചെറുകിട വ്യാപാരികൾ വരാത്തതും പാതയോര കച്ചവടം ഇല്ലാത്തതുമാണ് വിനയായത്. ദിവസവും ശരാശരി ഒരു ലോഡ് പഴമെങ്കിലും മോശമാകുന്നുണ്ട്. മാലിന്യം ബയോഗ്യാസാക്കി […]Read More

ബ്രഹ്മപുരം മാലിന്യക്കൂമ്പാരം ചുമതലയിൽനിന്ന് നഗരസഭയെ നീക്കി

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം നീക്കുന്നതിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കൊച്ചി നഗരസഭയെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഒഴിവാക്കി. ബ്രഹ്മപുരം പ്ലാന്റ് വളപ്പിൽ ഇത്രയധികം മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് നഗരത്തിന് ഭീഷണിയാണെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യുട്ടീവ് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പ്രിൻസിപ്പൽ സെക്രട്ടറിയെ ഏൽപ്പിക്കാൻ സർക്കാർ നഗരസഭയോട് ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കുന്നതിനുള്ള ഉത്തരവാദിത്വം എൽ.എസ്.ജി.ഡി. വകുപ്പിനെ ഏൽപ്പിച്ചു. കൊച്ചി നഗരസഭ മാലിന്യം നീക്കുന്നതിനായി ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതിനെ […]Read More

മരട് അവശിഷ്ട നീക്കം, കരാറുകാർക്കും നഗരസഭയ്ക്കും രൂക്ഷ വിമർശനം

മരടിലെ പൊളിച്ച ഫ്ലാറ്റുകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനു നഗരസഭയ്ക്കും കരാറുകാർക്കും ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മേൽനോട്ട സമിതിയുടെ ശാസന. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കാത്ത സ്ഥലത്തേക്ക് അവശിഷ്ടങ്ങൾ നീക്കിയതിനു കരാറുകാരെ യോഗത്തിലേക്കു വിളിച്ചു വരുത്തി വിശദീകരണം തേടി. അവശിഷ്ട നീക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ മരട് നഗരസഭയെയും കരാറുകാരെയും മേൽനോട്ട സമിതി രൂക്ഷമായി വിമർശിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണു കരാർ എടുത്ത കമ്പനികളുടെ പ്രവർത്തനമെന്നും ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും […]Read More

അരൂക്കുറ്റി പാലത്തിന്റെ നടപ്പാതയിലെ മൂടിയും സ്വിച്ച്‌ബോക്സും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

അരൂക്കുറ്റി പാലത്തിന്റെ നടപ്പാതയിലെ കോൺക്രീറ്റ് മൂടിയും അനുബന്ധ സ്വിച്ച്‌ബോക്സും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഇരുട്ടിൽ പാലത്തിലെ നടപ്പാതയിലൂടെ പോകുന്നവർ അപകടത്തിൽപ്പെടുന്ന വിധത്തിലാണ് കോൺക്രീറ്റ്‌ മൂടി എടുത്തുമാറ്റിയിരിക്കുന്നത്. പാലത്തിന് കീഴിൽ കുറച്ചുനാളുകൾക്ക് മുമ്പ് ഒരു സംഘം ആളുകൾ മണൽവാരിയെടുക്കുമായിരുന്നു. പ്രദേശവാസികൾ അറിയാതിരിക്കാനായി പാലത്തിലെ വിളക്കുകൾ ഇവർ നശിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നടപ്പാതയിലെ കോൺക്രീറ്റ് മൂടിയും സമീപത്തെ വൈദ്യുത സ്വിച്ച്‌ബോക്‌സും നശിപ്പിച്ചത്. അരൂരിലെ പാലങ്ങൾ കേന്ദ്രീകരിച്ച് മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് കായലിലേക്ക് തള്ളുന്ന കരാർ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. […]Read More