ബ്രഹ്മപുരം മാലിന്യക്കൂമ്പാരം ചുമതലയിൽനിന്ന് നഗരസഭയെ നീക്കി

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം നീക്കുന്നതിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കൊച്ചി നഗരസഭയെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഒഴിവാക്കി. ബ്രഹ്മപുരം പ്ലാന്റ് വളപ്പിൽ ഇത്രയധികം മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് നഗരത്തിന് ഭീഷണിയാണെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യുട്ടീവ് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പ്രിൻസിപ്പൽ സെക്രട്ടറിയെ ഏൽപ്പിക്കാൻ സർക്കാർ നഗരസഭയോട് ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കുന്നതിനുള്ള ഉത്തരവാദിത്വം എൽ.എസ്.ജി.ഡി. വകുപ്പിനെ ഏൽപ്പിച്ചു. കൊച്ചി നഗരസഭ മാലിന്യം നീക്കുന്നതിനായി ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതിനെ […]Read More

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടിത്തം

ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിനു വീണ്ടും തീപിടിച്ചു. ഖരമാലിന്യ പ്ലാന്റിനു സമീപം ഏക്കർ കണക്കിനു ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് ഇന്നലെ വൈകിട്ടു മൂന്നിനു തീപടർന്നത്. ശക്തമായ കാറ്റു വീശിയതിനാൽ പെട്ടെന്നു തീ ആളിപ്പടരുകയായിരുന്നു. തൃക്കാക്കര, പട്ടിമറ്റം, ഗാന്ധിനഗർ, മട്ടാഞ്ചേരി, കളമശേരി, ക്ലബ് റോഡ്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നായി നൂറിലധികം ജീവനക്കാർ ഏറെ നേരം പണിപ്പെട്ടാണു തീയണച്ചത്. റീജനൽ ഫയർ ഓഫിസർ കെ.കെ.ഷിജു, ജില്ലാ ഫയർ ഓഫിസർ എ.എസ്.ജോജി എന്നിവർ നേതൃത്വം നൽകി. വൻ തോതിൽ […]Read More