പൈപ്പ് എന്നു കരുതി കെഎസ്ഇബിയുടെ കേബിൾ ഡ്രിൽ ചെയ്തു

വടക്കേക്കരയിൽ ജല അതോറിറ്റിയുടെ പൈപ്പ് എന്നു കരുതി കെഎസ്ഇബിയുടെ കേബിൾ ഡ്രിൽ ചെയ്ത തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. കരാർ തൊഴിലാളി ചേന്ദമംഗലം വടക്കുംപുറം സ്വദേശി വിൻസെന്റാണു രക്ഷപ്പെട്ടത്. കുഞ്ഞിത്തൈ കപ്പേളയ്ക്കു സമീപത്തു നിന്നു പള്ളിയുടെ ഭാഗത്തേക്കു ഭൂമിക്കടിയിലൂടെ വലിച്ചിരിക്കുന്ന 11 കെവി ലൈനിലാണു ജല അതോറിറ്റിയുടെ പൈപ്പ് എന്നു കരുതി വിൻസെന്റ് ഡ്രിൽ ചെയ്തത്. രണ്ടര ഇഞ്ച് കേബിളിൽ ക്ലാംപ് പിടിപ്പിച്ചശേഷം ഡ്രിൽ ചെയ്തപ്പോൾ കേബിളിന്റെ മുകൾതട്ടിലൂടെ പോയിരുന്ന എർത്ത് ലൈനിൽ ഡ്രില്ലർ തട്ടി ഷോർട്ടായി. വിൻസെന്റ് […]Read More

ടാങ്കറുകളിൽ ജല അതോറിറ്റി വെള്ളം മാത്രം: പ്രതിസന്ധിയോടെ തുടക്കം

ടാങ്കർ ലോറികളിലൂടെ ജല അതോറിറ്റിയുടെ വെള്ളം മാത്രമേ വിതരണം ചെയ്യാവൂയെന്ന നിബന്ധന നിലവിൽ വന്നതോടെ ആദ്യ ദിനം ജല വിതരണം പാളി. ടാങ്കർ ഉടമകളുടെ സമ്മർദ തന്ത്രമാണ് സ്ഥിതി വഷളാക്കിയതെന്ന ആക്ഷേപം ഉയരുമ്പോൾ അധികൃതരുടെ അശാസ്ത്രീയ നടപടികളാണ് പ്രശ്നത്തിനു കാരണമെന്ന വാദമാണ് ടാങ്കർ ഉടമകളുടേത്. ആശുപത്രികളിലും പാർപ്പിട സമുച്ചയങ്ങളിലും വ്യാപാര–വ്യവസായ സ്ഥാപനങ്ങളിലും വെള്ളം മുടങ്ങുന്ന സ്ഥിതി വന്നതോടെ വൈകിട്ട് കലക്ടർ എസ്.സുഹാസ് വിളിച്ചു കൂട്ടിയ അനുര‍ഞ്ജന യോഗത്തിൽ ടാങ്കർ ഉടമകൾ അയഞ്ഞു. രാത്രി ടാങ്കർ ജല വിതരണം […]Read More

ടാറിട്ടതിനു പിന്നാലെ റോഡ് ജല അതോറിറ്റി കുത്തിപ്പൊളിച്ചു.

കൊച്ചിയിൽ മാസങ്ങളായി തകർന്നു കിടന്ന റോഡ് ടാറിട്ടതിനു തൊട്ടു പിന്നാലെ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. നഗരത്തിലെ ജനത്തിരക്കേറിയ തമ്മനം – പൊന്നുരുന്നി റോഡാണു വെട്ടിപ്പൊളിച്ചത്. ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ചാണ് ജല അതോറിറ്റിയുടെ നടപടി. റോഡിന്റെ പകുതിയോളം കയ്യേറി വെട്ടിപ്പൊളിച്ചു. ഇതോടെ ഇന്നു രാവിലെ മുതൽ ഇവിടെ ജനങ്ങൾ റോഡ് ഉപരോധിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കലക്ടർ സ്ഥലത്തെത്തിയാൽ മാത്രമേ ഉപരോധത്തിൽ നിന്നു പിൻമാറൂ എന്ന നിലപാടിലാണ് നാട്ടുകാർ.  കഴിഞ്ഞ എട്ടുമാസമായി ജല അതോറിറ്റി, […]Read More