വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും

ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും. ഈ നയം (പ്രൈവസി പോളിസി) അംഗീകരിക്കാത്തവർക്ക് അന്നു മുതൽ വാട്സാപ് ഉപയോഗിക്കാനാകില്ല. വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. […]Read More

വാട്‌സാപ്പ് വീഡിയോ സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡുകളാക്കി മാറ്റുന്നു

വാട്‌സാപ്പ് സ്റ്റാറ്റസ് ആയി പങ്കുവെക്കാനാവുന്ന വീഡിയോകളുടെ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി വര്‍ധിപ്പിക്കുന്നു. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാപതിപ്പില്‍ സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി വര്‍ധിപ്പിച്ചിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിന് വേണ്ടി രണ്ട് മാസം മുമ്പാണ് വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 15 സെക്കന്‍ഡായി കുറച്ചത്. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റ് ട്രാഫിക് കുറയ്ക്കുന്നതിനും വ്യാജ വാര്‍ത്തകളുടെ പ്രചാരണം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു ഈ […]Read More

ലോക്ക് ഡൗണിൽ വിരിഞ്ഞ പൂർവകാല വിദ്യാർത്ഥി സൗഹൃദകൂട്ടായ്മ

കൊറോണ കാലത്തെ മുഷിപ്പുനിറഞ്ഞ ലോക്ക്ഡൗൺ ജീവിതത്തിൽ പെട്ടെന്ന് ഉടലെടുത്ത വാട്സ്ആപ്പ് കൂട്ടായ്മ ആശയത്തിൽ മതിമറന്നു ആഘോഷിക്കുകയാണ് തൃശ്ശൂർ വരന്തരപ്പിള്ളി അസ്സംഷൻ ഹൈ സ്കൂളിലെ പഴയ സഹപാഠികൾ. 1998/99 കാലഘട്ടത്തിലെ പത്താംക്ലാസിലെ സുഹൃത്തുക്കളാണ് പെട്ടെന്നുള്ള ഒത്തുചേരലിൽ ആശ്ചര്യംകൊണ്ടിരിക്കുന്നത്. സ്കൂൾ ജീവിതത്തിനു ശേഷം നഷ്ടപ്പെട്ടുപോയ പോയ സൗഹൃദം തിരികെ കിട്ടിയതിന്റെ ആവേശത്തിലാണ് എല്ലാവരും. കുടുംബ ജീവിതത്തിന്റെ തിരക്കിലേക്ക് മാറിക്കഴിഞ്ഞിരുന്നവർക്ക് കിട്ടിയ ഒരു അസുലഭ മുഹൂർത്തമാണ് ഈ ലോക്ക് ഡൗൺ കാലം. അതില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഈ ഒത്തുചേരൽ സാധ്യമാവില്ലായിരുന്നു. ആ പഴയ […]Read More

വാട്‌സാപ്പില്‍ ഇനി ഒരേസമയം എട്ടുപേരെ കോള്‍ ചെയ്യാം

ലോക്ക് ഡൗണ്‍ ആയതിനാല്‍ നേരിട്ട് ആരെയും കാണാനോ സംസാരിക്കാനോ കഴിയുന്നില്ല.പലരും വീഡിയോ കോളിലൂടെയാണ് പരസ്പരം കണ്ട് സംസാരിക്കുന്നത്. ഇപ്പോഴിതാ വീഡിയോ കോളും വോയിസ് കോളും ചെയ്യുന്നവര്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ് എത്തിയിരിക്കുകയാണ്.വീഡിയോ കോളിലും വോയ്സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ്. അടുത്ത ആഴ്ച മുതലാണ് ആന്‍ഡ്രോയിഡ്, ഐഫോണ്‍ യൂസര്‍മാര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക എന്ന് വാട്‌സാപ്പ് മേധാവി കാത്കാര്‍ട്ട് ട്വീറ്റ് ചെയ്തത്. അതായത് വാട്‌സാപ്പിന്റെ അടുത്ത അപ്ഡേറ്റില്‍ […]Read More

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയം 16 സെക്കൻഡായി കുറച്ചു

സെർവറുകളിലെ ലോഡ് കുറയ്ക്കുന്നതിന് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയ പരിധി 16 സെക്കൻഡായി കുറച്ചു. ലോക്ക് ഡൌൺ കാരണം വളരെയധികം ഉപയോക്താക്കൾ വീട്ടിൽ ഇരിക്കുന്നു, അവർ ചാറ്റിംഗിനും വീഡിയോ / വോയ്‌സ് കോളുകൾക്കുമായി വാട്ട്‌സ്ആപ്പിനെ ആശ്രയിക്കുന്നു. അതിനാൽ സ്റ്റാറ്റസായി അപ്‌ലോഡുചെയ്‌ത വീഡിയോകൾക്കായി വാട്ട്‌സ്ആപ്പ് ഇപ്പോൾ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യൻ ഉപയോക്താക്കൾക്കായിട്ടാണ് വാട്ട്‌സ്ആപ്പ് ഈ നിയന്ത്രണം ഇപ്പോൾ ഏർപ്പെടുത്തിയത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ നീക്കം സെർവറുകളിലെ ട്രാഫിക് കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. […]Read More

അലര്‍ട്ടുകള്‍ വാട്‌സ്ആപ്പ് വഴി എത്തിക്കുന്ന സംവിധാനം ലോകാരോഗ്യ സംഘടന ആരംഭിച്ചു

വ്യക്തികളിലേക്ക് നേരിട്ട് ഹെല്‍ത്ത് അലര്‍ട്ടുകള്‍ വാട്‌സ്ആപ്പ് വഴി എത്തിക്കുന്ന സംവിധാനം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം. തികച്ചും സൗജന്യമായ ഈ സേവനത്തില്‍ 24 മണിക്കൂറും കൊറോണ വൈറസുമായി ബന്ധപ്പെട്ട നിശ്ചിത ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. വളരെ എളുപ്പത്തില്‍ ആര്‍ക്കും WHO ഹെല്‍ത്ത് അലര്‍ട്ട് സ്വന്തം ഫോണിലെ വാട്‌സ്ആപ്പിലൂടെ അറിയാനാകും. ഇതിനായി ആദ്യം +41 79 893 1892 എന്ന നമ്പര്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ചേര്‍ക്കണം. […]Read More

വാട്സാപ് ഡാർക്ക് മോഡ് എത്തി

ഏതാനും മാസം മുൻപ് വാട്സാപ് വാഗ്ദാനം ചെയ്ത ഡാർക്ക് മോഡ് ബീറ്റ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. പ്ലേ സ്റ്റോറിൽ വാട്സാപ് ബീറ്റ ടെസ്റ്റിങ്ങിൽ ലോഗിൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്കാണ് ഇപ്പോൾ ഡാർക്ക് മോഡ് അപ്ഡേറ്റ് ലഭ്യമായിട്ടുള്ളത്.  ബീറ്റ ഉപയോക്താക്കൾ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്താൽ സെറ്റിങ്സിൽ നിന്ന് ഡാർക്ക് മോഡ് എനേബിൾ ചെയ്യാം. സെറ്റിങ്സിൽ ചാറ്റ്സ് എന്ന ഓപ്ഷനിൽ തീംസ് തിരഞ്ഞെടുത്ത് ഡാർക്ക് തിരഞ്ഞെടുത്താൽ വാട്സാപ് അടിമുടി കറുപ്പായി മാറും. ബാറ്ററി ഉപയോഗം കുറയ്ക്കുമെന്നതാണു ഡാർക്ക് മോഡിന്റെ മെച്ചം.Read More

വാട്സാപ്പിൽ ആനിമേറ്റഡ് സ്റ്റിക്കറുകൾ വരുന്നു

ലോകമെമ്പാടുമുള്ളവരുടെ പ്രിയപ്പെട്ട ചാറ്റിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ജനപ്രിയത ഏറിയതോടെ പുതിയ സാങ്കേതികതകളൊക്കെ വാട്സാപ്പിലേക്ക് എത്തുന്നുണ്ട്. ഇനി ഉടൻ തന്നെ ചലിക്കുന്ന സ്റ്റിക്കറുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റിലാണ് ആനിമേറ്റഡ് സ്റ്റിക്കറുകളെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ലഭ്യമല്ലെങ്കിലും ഉടൻ തന്നെ ബീറ്റാ അപ്ഡേറ്റിൽ ലഭ്യമാക്കും. ബീറ്റാ പതിപ്പിലെ സ്റ്റിക്കറുകളുടെ പട്ടികയിൽ അപ്ഡേറ്റ് ഓപ്ഷൻ കാണിക്കുന്നുണ്ട്. സ്റ്റിക്കറുകളിൽ എന്തെങ്കിലും മാറ്റം വരുത്തുമ്പോഴാണ് ഇങ്ങനെ കാണിക്കാറുള്ളത്. വാട്സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമിൽ ആനിമേറ്റഡ് സ്റ്റിക്കറുകൾ വളരെ മുൻപ് […]Read More

വാട്ട്‌സ്ആപ്പില്‍ പരസ്യം ഒഴിവാക്കാന്‍ ധാരണ

വാട്ട്‌സ്ആപ്പിലും പരസ്യങ്ങള്‍ അനുവദിക്കാനുള്ള തീരുമാനം ഫേസ്ബുക്ക് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായി വാട്ട്‌സ്ആപ്പിലും പരസ്യങ്ങള്‍ അനുവദിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടന്നുവന്ന നീക്കം വിവാദമായിരുന്നു. പരസ്യങ്ങളുടെ സമന്വയത്തിനു നിയോഗിക്കപ്പെട്ടിരുന്ന ടീമിനെ അടുത്തിടെ വാട്ട്സ്ആപ്പ് പിരിച്ചുവിട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍  പറയുന്നു. ടീമിന്റെ പ്രവര്‍ത്തനം വാട്ട്സ്ആപ്പിന്റെ കോഡില്‍ നിന്ന് ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചനകള്‍. പരസ്യങ്ങള്‍ വാട്സ് ആപ്പില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഉപയോക്താക്കള്‍ മാത്രമല്ല അതൃപ്തി പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ ഫേസ്ബുക്ക് സിഇഒ […]Read More

മീഡിയാസിൽ അജ്ഞാത പ്രശ്നം; ‘ഡൗണായി’ വാട്സാപ്

‘അജ്ഞാത’ പ്രശ്നത്തിൽപ്പെട്ട് വാട്‌സാപ്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു വാട്സാപ് സേവനങ്ങളിൽ പലതിനും ഇന്ത്യയിൽ ഉൾപ്പെടെ തടസ്സം നേരിട്ടത്. ഫോട്ടോ, വിഡിയോ, ജിഫ്, സ്റ്റിക്കർ തുടങ്ങിയവ അയയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണു വിഷയം ചർച്ചയായത്. വാട്സാപ് സ്റ്റാറ്റസിടുന്നതിലും പ്രശ്നം നേരിട്ടു. ആൻഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിൽ പ്രശ്നം നേരിട്ടു. എന്നാൽ ടെക്സ്റ്റ് മെസേജുകൾ അയയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.  സ്റ്റാറ്റസിൽ ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിലും ഡൗൺലോഡ് ചെയ്തു കാണുന്നതിലുമായിരുന്നു പ്രശ്നം പ്രശ്നത്തെപ്പറ്റി വാട്സാപ്പിന്റെയും ഉടമസ്ഥനായ മാർക്ക് സക്കർബർഗിന്റെയോ പ്രതികരണം വന്നിട്ടില്ലRead More