ചെല്ലാനത്ത് വർക്‌ഷോപ്പിന് തീപിടിച്ചു 15 ബൈക്കുകൾ കത്തിനശിച്ചു

ചെല്ലാനത്ത് ഇരുചക്രവാഹന വർക്‌ഷോപ്പിൽ തീപ്പിടിത്തം. ഗൊണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന നോർത്ത് ചെല്ലാനം പള്ളത്തുപറമ്പിൽ സുദർശനന്റെ ഉടമസ്ഥതയിലുള്ള ‘സുധൻ ഓട്ടോ ഗാരേജി’ലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം. തീ ഉയരുന്നതുകണ്ട്, നാട്ടുകാർ സുദർശനന്റെ മകനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ തോട്ടിൽനിന്ന് നാട്ടുകാർ വെള്ളം കോരിയൊഴിച്ചാണ് തീ മറ്റിടങ്ങളിലേക്ക് പടരുന്നത് നിയന്ത്രിച്ചത്. അപ്പോഴേക്കും ഗാരേജിലുണ്ടായിരുന്ന ബൈക്കുകളും ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു. സമീപത്തെ ഇലക്‌ട്രിക്കൽ സർവീസ് വയറുകളും കേബിൾ വയറുകളും കത്തിനശിച്ചു. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിൽ നിന്ന് രണ്ട് […]Read More