കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ തെർമൽ സ്‌കാനറുകൾ

കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ തെർമൽ സ്‌കാനറുകൾ

കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും.

നിലവിൽ 11 സ്റ്റേഷനുകളിലാണ് സ്കാനറുകൾ സ്ഥാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കും. യാത്രയ്ക്കു മുൻപ് കൈകൾ വൃത്തിയാക്കുന്നതിനായി കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്.

മെട്രോ സ്റ്റേഷനുകളും ട്രെയിനുമെല്ലാം കൃത്യമായ ഇടവേളകളിൽ ശുചീകരിക്കുന്നുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ അറിയിച്ചു.

Related post