ഇൻഫോപാർക്കിൽ തെർമൽ സ്കാനിങ് ഏർപ്പെടുത്തി

ഇൻഫോപാർക്കിൽ തെർമൽ സ്കാനിങ് ഏർപ്പെടുത്തി

കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ഇൻഫോപാർക്കിലെ എല്ലാ ഐടി സ്ഥാപനങ്ങളിലും ശരീരതാപനില പരിശോധിക്കാൻ തെർമൽ സ്കാനിങ് ഏർപ്പെടുത്തി. ഐടി കെട്ടിടങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാവരുടെയും ശരീരതാപനില പരിശോധിക്കും. 

ശരാശരിയെക്കാൾ കൂടുതലാണെങ്കിൽ മെഡിക്കൽ വിഭാഗത്തിലേക്കു മാറ്റും. ഇവർക്കു പ്രവേശനം അനുവദിക്കില്ല. കടുത്ത സന്ദർശകനിയന്ത്രണവും ക്യാംപസിൽ ഏർപ്പെടുത്തി. അടിയന്തര ആവശ്യങ്ങൾ ഒഴികെ മറ്റു സന്ദർശകരെ പ്രവേശിപ്പിക്കില്ല. പാർക്കിലെ ജിംനേഷ്യം സെന്ററുകൾ അനിശ്ചിതകാലത്തേക്ക് അടയ്ക്കാനും നിർദേശമുണ്ട്. സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഓരോ കമ്പനികളും ലഭ്യമാക്കി. 

Related post