ആക്ഷന്‍ പൂരവുമായി സൂര്യവന്‍ഷി, ഒപ്പം സിങ്കവും സിമ്പയും

ആക്ഷന്‍ പൂരവുമായി സൂര്യവന്‍ഷി, ഒപ്പം സിങ്കവും സിമ്പയും

രോഹിത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ പോലീസ് സിനിമ സൂര്യവന്‍ഷിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നീ താരങ്ങളും ട്രെയിലറിലുണ്ട്. കത്രീന കെെഫാണ് ചിത്രത്തിലെ നായിക.

ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ രോഹിത് ഷെട്ടി സ്റ്റെെല്‍ സിനിമ തന്നെയായിരിക്കും സൂര്യവന്‍ഷിയും. ട്രെയിലറില്‍ അജയിയും രണ്‍വീറും തങ്ങളുടെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂന്ന് സൂപ്പര്‍ താരങ്ങളും ചേര്‍ന്നുള്ള ആക്ഷൻ രംഗവും ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

മുംബെെ നഗരത്തെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതും അതിനെ ചെറുക്കാനായി എടിഎസ് ഉദ്യോഗസ്ഥനായ അക്ഷയ് കുമാര്‍ കഥാപാത്രമെത്തുന്നതുമാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയിലര്‍ പറയുന്നു. മാര്‍ച്ച് 24 നായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക.

Related post