ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്

ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്

രണ്ടു ദിവസം മുൻപ് തന്റെ ജന്മദിനത്തിലാണ് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ‘ഗ്രീൻ ഇന്ത്യ ചലഞ്ച്’ ഏറ്റെടുത്ത് ചെടി നട്ടത്. പിന്നാലെ ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി ഹാസൻ എന്നിവരെ ഈ ചലഞ്ചിൽ പങ്കെടുക്കുവാൻ ക്ഷണിച്ചിരുന്നു. പ്രഭാസ് അടക്കമുള്ള നിരവധി സെലിബ്രിറ്റികൾ ഇന്ത്യയെ ഹരിതാഭമാക്കുവാനുള്ള ഈ ശ്രമത്തിൽ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ തമിഴ് സൂപ്പർതാരം ദളപതി വിജയ് തന്റെ സുഹൃത്ത് കൂടിയായ മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ വിജയ് തന്നെയാണ് ചലഞ്ച് ഏറ്റെടുത്ത് വൃക്ഷതൈ നടുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

Related post