കൊറോണക്കാലത്തെ വിശേഷങ്ങളുമായി മലയാളം റാപ്പ് ഗാനം.

കൊറോണക്കാലത്തെ വിശേഷങ്ങളുമായി മലയാളം റാപ്പ് ഗാനം.

കൊറോണാ വൈറസ് മാരകവ്യാധിയുടെ ആശങ്കകള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ് “വ്യാധി” എന്ന റാപ്പ് ഗാനം വഴി മലയാളി റാപ്പർ തിരുമാലിയും DJ തട് വൈസറും ചേർന്ന് നമ്മുടെ മുന്നിൽ എത്തിക്കുന്നത്.

വിദേശത്തു നിന്ന് വന്ന വിവരം മറച്ചു വെച്ചവരെയും, രോഗം വന്നപ്പോൾ ഓടി ഒളിച്ച ആൾ ദൈവങ്ങളെയും എല്ലാം പാട്ടിൽ വിമർശിക്കുന്നുണ്ട്. കൂടാതെ ജാഗ്രതയും വ്യക്തി ശുചിത്വവും ആണ് ഈ അവസരത്തിൽ നമുക്ക് വേണ്ടത് എന്നും നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്.

അനാവശ്യമായി പുറത്തു ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കാനും, ഈ വ്യാധി മൂലം മരണപ്പെട്ടവർക്ക് വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കാം എന്നും പറഞ്ഞാണ് പാട്ടു അവസാനിപ്പിക്കുന്നത്.

Related post