ചീഞ്ഞ പഴങ്ങൾ ലോഡ് കണക്കിന് വഴിയരികിൽ തള്ളുന്നു

ചീഞ്ഞ പഴങ്ങൾ ലോഡ് കണക്കിന് വഴിയരികിൽ തള്ളുന്നു

മരട് മാർക്കറ്റിലെ മാലിന്യം തള്ളുന്നിടത്ത് ചീഞ്ഞ പഴങ്ങളുടെ കൂമ്പാരം വീണ്ടും. ഉത്തരേന്ത്യയിൽ കലാപം നടന്ന ഡിസംബറിലും ഇതു തന്നെ ആയിരുന്നു സ്ഥിതി. പാതിവഴിയിലായ വാഹനങ്ങൾ മരടിൽ എത്തിയപ്പോഴേക്കും പഴങ്ങൾ മോശമായി. ലോറിയിൽ നിന്നു നേരിട്ട് ഇവിടെ തട്ടുകയായിരുന്നു.പെട്ടെന്നു മോശമാകുന്ന ഓറഞ്ച്, പൊട്ടുവെള്ളരി, റോബസ്റ്റ തുടങ്ങിയവയാണ് ഇപ്പോൾ കൂടുതലും. തണ്ണിമത്തൻ, ആപ്പിൾ എന്നിവയും ഉണ്ട്. മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ചെറുകിട വ്യാപാരികൾ വരാത്തതും പാതയോര കച്ചവടം ഇല്ലാത്തതുമാണ് വിനയായത്.

ദിവസവും ശരാശരി ഒരു ലോഡ് പഴമെങ്കിലും മോശമാകുന്നുണ്ട്. മാലിന്യം ബയോഗ്യാസാക്കി മാറ്റുന്ന പ്ലാന്റ് പ്രവർത്തനം നിലച്ചതോടെ ബാക്കിയാകുന്ന പഴങ്ങൾ വഴിയരികിൽ തള്ളുകയാണ്. കുഴിച്ചിടണം എന്നാണ് നിർദേശമെങ്കിലും കുഴിക്കാൻ പോലും പറ്റാത്ത വിധമാണിവിടെ മാലിന്യം നിറയുന്നത്.മാർക്കറ്റിലെ എല്ലാ കടകളും പ്രവർത്തിക്കുന്നുണ്ട്. മൊത്തവിലയ്ക്കു തന്നെ ഉൽപന്നങ്ങൾ ചില്ലറവ്യാപാരത്തിലൂട‌െ കിട്ടുമെന്ന് മാർക്കറ്റിലെ വ്യാപാരികളുടെ പ്രതിനിധി കെ.ജി.ആന്റണി പറഞ്ഞു.

Related post