ഇൻഫോപാർക്കിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു

ഇൻഫോപാർക്കിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു

ടാങ്കർ ലോറികൾക്ക് വെള്ളം ശേഖരിക്കുന്നതിന് ജില്ലാ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചതോടെ ഇൻഫോപാർക്കിലെ ജലക്ഷാമത്തിന് പരിഹാരമായി. ഇതോടെ ഐ.ടി. കമ്പനികളിലേക്ക് ടാങ്കർലോറി വെള്ളം വ്യാഴാഴ്ച രാത്രിയോടെ തന്നെ എത്തി. ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ പദ്ധതിയെ തുടർന്നാണ് ക്ഷാമമുണ്ടായത് ടാങ്കർലോറികളിൽ വെള്ളമെത്തിക്കുന്നതിനേർപ്പെടുത്തിയ നിരോധനമായിരുന്നു ജല ദൗർലഭ്യത്തിന്‌ കാരണമായത്. കുടിവെള്ള വിതരണം കുറ്റമറ്റതാക്കി മാറ്റാനുള്ള നിയമസഭാ സമിതിയുടെ ശുപാർശയെ തുടർന്നാണ് പദ്ധതി ആരംഭിച്ചത്.

എന്നാൽ, കിണറുകളിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നതിന് നിരോധനം വന്നതോടെ അവസ്ഥ തകിടം മറിയുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ടാങ്കർലോറി വെള്ളമെത്തതിനാൽ ഇൻഫോപാർക്ക് ഐ.ടി. കമ്പനികളുടെ പ്രവർത്തനം പൂർണമായും നിലക്കുന്ന അവസ്ഥവരെ എത്തിയിരുന്നു. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം ടാങ്കറുകൾക്ക് വെള്ളം ശേഖരിക്കുന്നതിന് ഇളവ് അനുവദിച്ചതോടെയാണ് പ്രശ്നത്തിന് അറുതിവന്നത്. വ്യവസായ ആവശ്യങ്ങൾക്കായി കിണർജലം വിതരണം ചെയ്യാൻ അനുവദിച്ചുകൊണ്ട് കഴിഞ്ഞദിവസം പദ്ധതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഉത്തരവിറക്കിയിരുന്നു.

വെള്ളം ലഭിച്ചതോടെ ഇൻഫോപാർക്ക് ജീവനക്കാർ നടത്താനിരുന്ന സമരങ്ങൾ മാറ്റിവച്ചതായും ജീവനക്കാർ പറഞ്ഞു.

.

English Summary: Secondary Title

Related post