ലോക്ക് ഡൗണിൽ വിരിഞ്ഞ പൂർവകാല വിദ്യാർത്ഥി സൗഹൃദകൂട്ടായ്മ

ലോക്ക് ഡൗണിൽ വിരിഞ്ഞ പൂർവകാല വിദ്യാർത്ഥി സൗഹൃദകൂട്ടായ്മ

കൊറോണ കാലത്തെ മുഷിപ്പുനിറഞ്ഞ ലോക്ക്ഡൗൺ ജീവിതത്തിൽ പെട്ടെന്ന് ഉടലെടുത്ത വാട്സ്ആപ്പ് കൂട്ടായ്മ ആശയത്തിൽ മതിമറന്നു ആഘോഷിക്കുകയാണ് തൃശ്ശൂർ വരന്തരപ്പിള്ളി അസ്സംഷൻ ഹൈ സ്കൂളിലെ പഴയ സഹപാഠികൾ. 1998/99 കാലഘട്ടത്തിലെ പത്താംക്ലാസിലെ സുഹൃത്തുക്കളാണ് പെട്ടെന്നുള്ള ഒത്തുചേരലിൽ ആശ്ചര്യംകൊണ്ടിരിക്കുന്നത്. സ്കൂൾ ജീവിതത്തിനു ശേഷം നഷ്ടപ്പെട്ടുപോയ പോയ സൗഹൃദം തിരികെ കിട്ടിയതിന്റെ ആവേശത്തിലാണ് എല്ലാവരും.

കുടുംബ ജീവിതത്തിന്റെ തിരക്കിലേക്ക് മാറിക്കഴിഞ്ഞിരുന്നവർക്ക് കിട്ടിയ ഒരു അസുലഭ മുഹൂർത്തമാണ് ഈ ലോക്ക് ഡൗൺ കാലം. അതില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഈ ഒത്തുചേരൽ സാധ്യമാവില്ലായിരുന്നു. ആ പഴയ സ്കൂൾ ജീവിതത്തിന്റെ ഓർമകളിലൂടെ എല്ലാവരും അതിവേഗം നീങ്ങിക്കൊണ്ടിരുന്നു, അതിന്റെ വൈകാരിക തലത്തിലൂടെ, വളരെ ആവേശത്തോടെ, ഈ അവധി ദിവസങ്ങൾ അതിനെ അതിന്റെ ഉന്നതിയിൽ എത്തിക്കുന്നു. എത്ര പറഞ്ഞിട്ടും തീരാത്തത്ര വിശേഷങ്ങൾ, എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഇനി ആ ബാല്യം തിരിച്ചു കിട്ടില്ലെന്ന യാഥാർഥ്യം ഉൾകൊള്ളുമ്പോഴും വിട്ടുകളയാൻ കഴിയാത്തത്ര അഭിനിവേശത്തോടെ ഓർമകൾ അയവിറക്കി ആശ്വാസം കൊള്ളുകയും തിരക്കുള്ള ഈ ജീവിതത്തിൽ ഒരല്പം ഫലിതത്തിന് ഈ ഗ്രൂപ്പ്‌ കാരണമായതിൽ സന്തോഷിക്കുകയുമാണ് എല്ലാവരും.

ഗ്രൂപ്പിലേ ഒരുകൂട്ടം സുഹൃത്തുക്കൾ ഒരുക്കിയ ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും അരങ്ങത്തേക്ക് വരാൻ ഒരു മടിയുമില്ലെന്നും തെളിയിച്ചു ഒരു വീഡിയോ, ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു മറ്റ് അംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം വീട്ടമ്മമാർ. എല്ലാവരും വിവാഹം കഴിഞ്ഞ് പലസ്ഥലങ്ങളിൽ ഉള്ളവർ, പല രാജ്യങ്ങളിൽ ഉള്ളവർ, ചിലർ ജോലിക്കാർ ചിലർ ബിസിനസ്‌ നടത്തുന്നു. എങ്ങിനെ പല സ്ഥലത്ത് നിന്നുകൊണ്ട് ഒരുമിച്ച് മറ്റെല്ലാവർക്കും ഒരു സർപ്രൈസ് കൊടുക്കാം എന്നചിന്തയിൽ നിന്നാണ് ഈ വീഡിയോയുടെ സൃഷ്ടി ഉടലെടുക്കുന്നത്. ഇതിൽ ഉൾപ്പെട്ടവർ എല്ലാവരും അവരവരുടെ പാചകത്തിലുള്ള വൈദഗ്ത്യം ഒരു വീഡിയോ രൂപത്തിൽ ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ബിജന ബിനോയ്‌ (മാങ്ങാ അച്ചാർ), സിജി ജോഷി (മാങ്ങാ ചമ്മന്തി), ദീപ്തി സുനിൽ (മാങ്ങാക്കറി), മഞ്ജു രാജേഷ് (മാമ്പഴ പുളിശ്ശേരി), ഹിമ ഡെന്നിസ് (മാമ്പഴ പൊരി), ജിഷ ദിവാകരൻ (മാങ്കോ സാഗൊ). ഓരോ വിഭവത്തിന്റെയും ചേരുവകൾ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ കാണാവുന്നതാണ്. ഇതിനായി അവർ ഒരു വീഡിയോ കോൺഫറൻസ് തയ്യാറാക്കി, അതിലൂടെ ആശയങ്ങൾ പങ്കുവച്ച്, വളരെയധികം താല്പര്യമെടുത്ത്, സമയം കണ്ടെത്തിയുമാണ് ഇത് പൂർത്തീകരിച്ചത്.
ഇതിന്റെ സ്വീകാര്യതയെപ്പറ്റി ചെറിയൊരു സങ്കോചം ഈ വീട്ടമ്മമാർക്ക് ചിത്രീകരണത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും വീഡിയോ പോസ്റ്റ്‌ ചെയ്തതിനു ശേഷം അവരെ അഭിനന്ദനംകൊണ്ടു മൂടുകയായിരുന്നു ബാക്കിയുള്ളവരെല്ലാം. ഈ വീഡിയോയിലൂടെ മറ്റെല്ലാ സുഹൃത്തുക്കളുടെയും മനസ്സ് നിറക്കാനും ഇവർക്കായി

Related post