മീഡിയാസിൽ അജ്ഞാത പ്രശ്നം; ‘ഡൗണായി’ വാട്സാപ്

മീഡിയാസിൽ അജ്ഞാത പ്രശ്നം; ‘ഡൗണായി’ വാട്സാപ്

‘അജ്ഞാത’ പ്രശ്നത്തിൽപ്പെട്ട് വാട്‌സാപ്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു വാട്സാപ് സേവനങ്ങളിൽ പലതിനും ഇന്ത്യയിൽ ഉൾപ്പെടെ തടസ്സം നേരിട്ടത്. ഫോട്ടോ, വിഡിയോ, ജിഫ്, സ്റ്റിക്കർ തുടങ്ങിയവ അയയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണു വിഷയം ചർച്ചയായത്. വാട്സാപ് സ്റ്റാറ്റസിടുന്നതിലും പ്രശ്നം നേരിട്ടു. ആൻഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിൽ പ്രശ്നം നേരിട്ടു. എന്നാൽ ടെക്സ്റ്റ് മെസേജുകൾ അയയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.  സ്റ്റാറ്റസിൽ ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിലും ഡൗൺലോഡ് ചെയ്തു കാണുന്നതിലുമായിരുന്നു പ്രശ്നം

പ്രശ്നത്തെപ്പറ്റി വാട്സാപ്പിന്റെയും ഉടമസ്ഥനായ മാർക്ക് സക്കർബർഗിന്റെയോ പ്രതികരണം വന്നിട്ടില്ല

Related post