ഗായകൻ യേശുദാസിന്റെ ഇളയ സഹോദരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗായകൻ യേശുദാസിന്റെ ഇളയ സഹോദരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെജെ ജസ്റ്റിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡിപി വേൾഡിന് സമീപമുള്ള കായലിൽ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയും ജസ്റ്റിൻ വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം പൊലീസിന്റെ ശ്രദ്ധയിൽപെടുന്നത്.

രാത്രി പതിനൊന്നരയോടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കാക്കനാട് അത്താണിയിൽ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

Related post