യുവാവിനെ നടുറോഡിൽ കഴുത്തിനു വെട്ടി വീഴ്ത്തി

യുവാവിനെ നടുറോഡിൽ കഴുത്തിനു വെട്ടി വീഴ്ത്തി

യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ കഴുത്തിനു വെട്ടി വീഴ്ത്തി. കാമുകിയുടെ സഹോദരനെ പൊലീസ് തിരയുന്നു. പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിൽ(19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസിൽ എൽദോസ് ആണ് ആക്രമിച്ച‌തെന്നു പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ അഖിലിനെ ബേസിൽ വടിവാൾ കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു.

നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. സഹോദരൻ വടിവാളുമായി വീട്ടിൽനിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നൽകിയിരുന്നതായി പൊലീസ് പറ​ഞ്ഞു. അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസിൽ ശക്തമായി എതിർത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

English Summary: The young man was neck slaughtered in middle of road

Related post