ഊബർ ഈറ്റ്സിനെ  സ്വന്തമാക്കി സൊമാറ്റോ

ഊബർ ഈറ്റ്സിനെ സ്വന്തമാക്കി സൊമാറ്റോ

ഓൺലൈൻ ഭക്ഷ്യ വിതരണ സംരഭമായ സൊമാറ്റോ ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തു. 350 മില്യൺ ഡോളറിനാണ് ഏറ്റെടുത്തത്. ഊബറിന് 10% ഓഹരി നൽകും. ഇതോടെ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറും.

യൂബര്‍ ടെക്‌നോളജിയുടെ ഭക്ഷണ വിതരണ സംരഭം 2017-ലാണ് ഇന്ത്യയില്‍ ആരംഭിച്ചത്. എന്നാല്‍ സൊമാറ്റോയും സ്വിഗ്ഗി പോലുള്ള പ്രാദേശിക കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ സ്ഥാപിച്ച ആധിപത്യം മറികടക്കാന്‍ യൂബര്‍ ഈറ്റ്‌സിന് ആയിരുന്നില്ല. 

ഇന്ത്യയിലെ യൂബര്‍ ഈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. യൂബര്‍ ഈറ്റ്‌സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി.

Related post